ഇരിങ്ങാലക്കുട: കേരളീയ രംഗകലകളുടെ പ്രചാരണവും ഉന്നമനവും ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ദുബായിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന തിരനോട്ടം ഒരുക്കുന്ന അരങ്ങ് 2026 എട്ട്, ഒമ്പത് തീയതികളില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തില്‍ ക്രൈസ്റ്റ് കോളജ് ഐകെഎസ് സെല്ലിന്റേയും ഭാരതീയ വിദ്യാഭവന്റേയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
എട്ടിന് രാവിലെ 9.30ന് സമാരംഭസദസില് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ചെയര്മാന് ടി.എ. നായര്‍, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, ഭാരതീയ വിദ്യാഭവന് എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് സി. നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.